ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കാതെ തന്റെ പേരില്‍ സമയം കളയുന്നത് ഖേദകരം തന്നെ.. സി പി ഐ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

മുംബൈ: സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോത്സാഹിപ്പിക്കുമെന്ന സിപിഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ചാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സണ്ണി ലിയോണ്‍. സഹായം ആവശ്യമുള്ളവള്‍ക്ക് സഹായം ചെയ്യാതെ തന്റെ പേരില്‍ സമയം ഊര്‍ജ്ജവും കളയുന്നത് ഖേദകരമാണെന്ന് സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

തന്നെ വിമര്‍ശിച്ചവര്‍ക്കു ചുട്ടമറുപടിയുമായി ബോളിവുഡ് താരവും മുന്‍നീലചിത്ര നായികയുമായ സണ്ണി ലിയോണ്‍ രംഗത്തു വന്നത്. സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പരസ്യങ്ങളാണ് രാജ്യത്ത് മാനഭംഗങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന രാഷ്ട്രീയക്കാരുടെ വിമര്‍ശനങ്ങള്‍ക്കാണ് സണ്ണിലിയോണ്‍ മറുപടി നല്‍കിയത്.

സണ്ണി ലിയോണ്‍ അഭിനയിക്കുന്ന അത്യധികം സദാചാരവിരുദ്ധമായ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പിന്‍വലിക്കണമെന്നാണ് ഡല്‍ഹി വുമണ്‍ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ഖാ സിംഗ് പറഞ്ഞത്. അതേസമയം ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ രാജ്യത്ത് പീഡനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാനും പറഞ്ഞു.

ഇവിടെ സണ്ണി ലിയോണ്‍ എന്നു പേരുള്ള ഒരു സ്ത്രീയുണ്ട്. അവര്‍ ഒരുപാട് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ അഭിനയിച്ച ഒരു പരസ്യമുണ്ട്. അതൊരു ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണ്. ഇതു ടെലിവിഷനിലും പത്രങ്ങളിലും പരസ്യം ചെയ്യുന്നുമുണ്ട്. ഇതു മാനഭംഗക്കേസുകള്‍ വര്‍ധിപ്പിക്കും ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ പൊതുജന റാലിയില്‍ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ബോളിവുഡിലേക്കു ചുവടുവച്ച മുപ്പത്തിനാലുകാരിയായ സണ്ണി ലിയോണ്‍ മുന്‍നീലചിത്ര നായികയായിരുന്നു. 2012ല്‍ ജിസം2വിലൂടെയായിരുന്നു സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. 2014 ഡിസംബറിലാണ് സണ്ണി അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം പുറത്തിറങ്ങുന്നത്. ഏക് പഹേലി ലീലാ, കുച്ച് കുച്ച് ലോച്ചാ ഹേ എന്നിവയാണ് സണ്ണി ഈ വര്‍ഷം അഭിനയിച്ച ചിത്രങ്ങള്‍.

© 2024 Live Kerala News. All Rights Reserved.