ലോകത്തെ ആദ്യത്തെ 4കെ അള്‍ട്രാ ഹൈഡെഫ്‌നിഷന്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍ ഇനി സോണിക്ക് സ്വന്തം

ലോകത്തെ ആദ്യത്തെ 4കെ അള്‍ട്രാ ഹൈഡെഫ്‌നിഷന്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന കമ്പനിയാണ് സോണി. സോണിയുടെ എസ്പീരിയ സെഡ്5 ആണ് പ്രീമിയം ആണ് 4കെ ഡിസ്‌പ്ലേയുമായി അവതരിപ്പിച്ചിരിക്കുന്നത്. ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയേക്കാള്‍ നാല് മടങ്ങ് ക്വാളിറ്റി എസ്പീരിയ സെഡ് 5നുണ്ടാകും.

4കെ വീഡിയോ റെക്കോര്‍ഡിങ്ങും സെഡ് 5 വഴി സാധ്യമാണ്. സ്‌നാപ്പ്ഡ്രാഗണ്‍ 810 പ്രൊസസറാണ് സ്മാര്‍ട്ട്‌ഫോണിന് ഉള്‍ക്കരുത്തേകുന്നത്. എളുപ്പം ചാര്‍ജ്ജിങ്ങ് സാധ്യമാക്കുന്ന 3430mAh ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 200 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജും കൂടുതല്‍ കാര്യക്ഷമമായ വയര്‍ലെസ് ഓഡിയോ സ്ട്രീമിങ്ങുമാണ് പ്രധാന ഫീച്ചറുകള്‍.

Sony-Xperia-Z5

ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. വരുന്ന നവംബറില്‍ പ്രീമിയം വിപണിയിലെത്തും.

ചടങ്ങില്‍ എക്‌സ്പീരിയ സെഡ്5ഉം എക്‌സ്പീരിയ സെഡ്5 കോംപാക്ടും സോണി അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും 2015 ഒക്ടോബറിലാണ് വിപണിയിലെത്തുക. സോണി എക്‌സ്പിരീയ സെഡ്5ഉം സോണി എക്‌സ്പീരിയ സെഡ്5 പ്രീമിയവും സിംഗിള്‍ സിം, ഡ്യുവല്‍ സിം വാരിയന്റുകളില്‍ ലഭ്യമാണ്.

© 2024 Live Kerala News. All Rights Reserved.