കനത്തനഷ്ടം: സെന്‍സെക്‌സ് 481 പോയന്റ് ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 481 പോയന്റ് ഇടിഞ്ഞ് 25283ലെത്തി. നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 7680ലുമാണ് വ്യാപാരം നടക്കുന്നത്.

1503 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 253 ഓഹരികള്‍ നേട്ടത്തിലുമാണ്. സെന്‍സെക്‌സില്‍ സിപ്ലയും വിപ്രോയുംമാത്രമാണ് നേട്ടത്തിലുള്ളത്. വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ്.

© 2024 Live Kerala News. All Rights Reserved.