സൈബര്‍ കഫേയിലെ പ്രണയ സല്ലാപം പിടിക്കപ്പെട്ടത് വിദ്യാര്‍ഥികള്‍

ഉജ്ജെയ്ന്‍: കാമുകിമാരുമായി പ്രണയസല്ലാപത്തിനെത്തിയ വിദ്യാര്‍ഥികള്‍ സൈബര്‍ കഫേയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജെയ്‌ന് അടുത്തള്ള ഒരു സൈബര്‍ കഫേയിലേണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിനെത്തിയപ്പോള്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മിക്കവരും കാമുകിമാരുമായിട്ടായിരുന്നു കഫേയിലുണ്ടായിരുന്നത്. കാമുകിമാരെ തൊട്ടുതലോടാനായി വിദ്യാര്‍ഥികള്‍ കണ്ടെത്തിയ സ്ഥലമാണ് സൈബര്‍ കഫേ. കഫേ ഉടമ ഇതിനായി അവര്‍ക്ക് സൗകര്യവുമൊരിക്കി. ഏറെക്കാലമായി ഇവിടെ വിദ്യാര്‍ഥികളുടെ താവളമായിരുന്നു. ഇന്റര്‍നെറ്റ് കഫേ എന്ന പേരില്‍ അനാശാസ്യപ്രവര്‍ത്തിയാണ് നടത്തിവന്നിരുന്നെന്ന് പോലീസ് വ്യക്തമാക്കി
ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് തീരുമാനം. സൈബര്‍ കഫേ ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പിടിയിലായവരെല്ലാം സമീപത്തെ കോളേജുകളിലെ വിദ്യാര്‍ഥികളാണ്. നഗരത്തിലെ മറ്റു സ്ഥലങ്ങളിലെ കഫേയിലും ഇത്തരം സൗകര്യങ്ങള്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മണിക്കൂറിന് നൂറു രൂപയ്ക്കുമുകളില്‍ ഈടാക്കിയാണ് കാമുകിമാര്‍ക്കൊപ്പമെത്തുന്നവര്‍ക്ക് കഫേ ഉടമകള്‍ സൗകര്യമൊരുക്കുന്നത്. അനാശാസ്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കഫേകള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.