പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിച്ച ‘രജനി മുരുകന്‍’ പ്രദര്‍ശനത്തിന് എത്താന്‍ തയ്യാറെടുക്കുമ്പോഴാണ് കീര്‍ത്തിക്ക് ധനുഷിന്റെ നായികയാകാനുള്ള ഭാഗ്യവും കൈ വന്നിരിക്കുന്നത്. വിക്രംപ്രഭുവിന്റെ ഇത് എന്ന മായം, പാന്‍പുസട്ടൈ എന്നീ ചിത്രങ്ങൡലേയും നായിക കീര്‍ത്തി സുരേഷ് തന്നെയാണ്. മോഹന്‍ലാല്‍, നിഷാന്‍ എന്നിവര്‍ക്കൊപ്പം ഗീതാഞ്ജലിയിലൂടെ പ്രിയദര്‍ശന്‍ അവതരിപ്പിച്ച കീര്‍ത്തി ദിലീപ് നായകനായ റിംഗ് മാസ്റ്ററില്‍ നായികയായിരുന്നു.