ഇന്ത്യപാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയതിന് പാക്കിസ്ഥാനെ പ്രശംസിച്ച് ഷെരീഫിന് ഗിലാനിയുടെ രഹസ്യ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യപാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയതിന് രണ്ടാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാനെ പ്രശംസിച്ച് വിഘടനവാദി നേതാവ് സയ്യിദ് അലി ഗിലാനിയുടെ കത്ത്. കശ്മീര്‍ വിഷയത്തില്‍ ഉറച്ചു നില്‍ക്കുകയും ഇതിന്റെ പേരില്‍ ഇന്ത്യയുമായുള്ള ചര്‍ച്ച റദ്ദാക്കിയതിനെയുമാണ് ഗിലാനി പ്രശംസിക്കുന്നത്.

‘ദേശീയ സുരക്ഷാ ഉദേഷ്ടാക്കളുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ നിലപാട് വളരെയധികം പ്രശംസ അര്‍ഹിക്കുന്നതാണ്. ഇത് കശ്മീരിലുള്ളവര്‍ക്ക് ഗുണം ചെയ്യുന്നതാണ്. കശ്മീര്‍ പ്രശ്‌നം കേവലം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ അതിര്‍ത്തി പ്രശ്‌നം മാത്രമല്ല. 13 മില്യണ്‍ കശ്മീരികളുടെ മൗലീകാവകാശത്തിന്റെ പ്രശ്‌നമാണ്. കശ്മീര്‍ പ്രശ്‌നം പാക്കിസ്ഥാന്‍ നിരന്തരം ഉന്നയിക്കുകയാണെങ്കില്‍ രാജ്യാന്തര സമൂഹത്തില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കേണ്ടിവരും. ഇത് കശ്മീരികള്‍ക്ക് ഗുണം ചെയ്യും.’ ഉറുദുവില്‍ എഴുതിയ കത്തില്‍ ഗിലാനി പറഞ്ഞു.

പ്രത്യേക ദൂതര്‍ വഴി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് അയച്ച രഹസ്യ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പാക്കിസ്ഥാന്‍ ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത് വഴിയാണ് ഗിലാനി സെപ്തംബര്‍ 2ന് കത്ത് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.