ചെന്നൈ-മംഗളൂരു എക്‌സ്!പ്രസ് ട്രെയിന്‍ പാളം തെറ്റി; 38 പേര്‍ക്ക് പരുക്ക്

ചെന്നൈ: ചെന്നൈ എഗ്!മോര്‍-മംഗളൂരു എക്‌സ്!പ്രസ് (16859) ട്രെയിനിന്റെ നാലു ബോഗികള്‍ തമിഴ്‌നാട്ടിലെ പൂവനൂര്‍ റയില്‍വേസ്റ്റേഷന് സമീപം പാളം തെറ്റി, 38 പേര്‍ക്ക് പരുക്ക്. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഏറ്റവുമടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ എട്ട് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. പാളം തെറ്റിയ ബോഗികള്‍ റയില്‍വേ പാളത്തില്‍ നീന്നും നീക്കം ചെയ്തു.

ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ സേലത്തേക്കും തൃച്ചിയിലേക്കു വില്ലുപുരത്തേക്കും പ്രത്യേക ബസുകളില്‍ യാത്ര തിരിച്ചെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം. ആശുപത്രിയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല. 17 ബോഗികളുമായി ട്രെയിന്‍ യാത്ര തുടര്‍ന്നു. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ തൃച്ചി കുംബകോണം വഴി ചെന്നൈയ്ക്ക് തിരിച്ചുവിട്ടു. ദക്ഷിണ റയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ വെങ്കിട്ടസ്വാമിയും സംഘവും അപകട സ്ഥലം സന്ദര്‍ശിച്ചു.

© 2024 Live Kerala News. All Rights Reserved.