എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച പത്രിക സമര്‍പ്പിക്കും.

 

അരുവിക്കര ഉപ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശക പത്രിക ഇടത്പക്ഷ സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ സമര്‍പ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം പ്രകടനമായാണ് ജില്ല വരണാധികാരിക്ക് മുമ്പാകെ വിജയകുമാറും എല്‍ഡിഎഫ് നേതാക്കളും എത്തിയത്.

ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥനും ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.