ഐഎസ് ബന്ധം: കൊച്ചി സ്വദേശികളായ രണ്ടുപേരെ യുഎഇ നാടുകടത്തി

ദുബായ്: ഇസ്‍ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു മലയാളികളെ യുഎഇ നാടുകടത്തി. കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം 29ന് യുഎഇ തിരിച്ചയച്ചത്. ഇവരടക്കം പത്തുപേരടങ്ങുന്ന സംഘം ഫെയ്സ്ബുക്കില്‍ ഐഎസ് ആശയങ്ങളെ പിന്തുണയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് യുഎഇ അധികൃതര്‍ പറയുന്നത്.

കേരളത്തിൽ നിന്നുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്ന ചെറിയൊരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്നാണ് യുഎഇ ഭരണാധികാരികൾ കണ്ടെത്തിയിരിക്കുന്നത്. ഇവർ കഴിഞ്ഞ കുറച്ചു നാളുകളായി കർശന നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെ കണ്ടെത്തിയ 10 ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലേക്കു മടക്കി അയയ്ക്കാനാണ് അധികൃതരുടെ നീക്കം.

ഇതിൽ രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചത്. തൽക്കാലം ഇവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേണ്ടായെന്നും കൗൺസിലിങ് നൽകി നാട്ടിലേക്കു മടക്കി അയയ്ക്കാനുമാണ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.