സണ്ണി ലിയോണിന്റെ പരസ്യങ്ങള്‍ മാനഭംഗം പ്രോല്‍സാഹിപ്പിക്കുന്നു: സിപിഐ നേതാവ്

ഗാസിപൂര്‍ (ഉത്തര്‍പ്രദേശ്): ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ രാജ്യത്ത് പീഡനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്‍. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കല്‍ പോലും അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നില്ല. ഒരിക്കല്‍ ഞാനത് കാണാന്‍ ഇടയായി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും താന്‍ ഛര്‍ദ്ദിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ഇവിടെ സണ്ണി ലിയോണ്‍ എന്നു പേരുള്ള ഒരു സ്ത്രീയുണ്ട്. അവര്‍ ഒരുപാട് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ അഭിനയിച്ച ഒരു പരസ്യമുണ്ട്. അതൊരു ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണ്. ഇതു ടെലിവിഷനിലും പത്രങ്ങളിലും പരസ്യം ചെയ്യുന്നുമുണ്ട്. ഇതു മാനഭംഗക്കേസുകള്‍ വര്‍ധിപ്പിക്കുമെന്നും അതുല്‍ കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ പൊതുജന റാലിയില്‍ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.

നാലുപേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയെന്നത് പ്രായോഗികമല്ലെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് അടുത്തിടെ നടത്തിയ പ്രസ്താവനയും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബലാത്സംഗവുമായി ബന്ധപ്പെട്ട് നിരവധി കളളപരാതികള്‍ വരാറുണ്ട്. ഒരാളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും അത് നാലുപേരായാണ് ചിത്രീകരിക്കപ്പെടുന്നതെന്നുമായിരുന്നു മുലായം പറ!ഞ്ഞത്.

© 2024 Live Kerala News. All Rights Reserved.