കാലാവസ്ഥ വ്യതിയാനം ഭാവിയുടെ പ്രശ്നമല്ല ഈ നൂറ്റാണ്ടിന്റെ വെല്ലുവിളി: ബറാക് ഒബാമ

വാഷിങ്ടൺ: കാലാവസ്ഥ വ്യതിയാനം ഭാവിയുടെ പ്രശ്നമല്ല ഈ നൂറ്റാണ്ടിന്റെ വെല്ലുവിളിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ഒഴിച്ചു കൂടാനാവാത്തതും വളർന്നു കൊണ്ടിരിക്കുന്നതുമായ ഈ പ്രശ്നം ആർക്കും വേണ്ടവിധം മനസ്സിലായിട്ടില്ല. അമേരിക്കയിലെ ചില പ്രദേശങ്ങളിലെ ജനങ്ങൾ ഈ പ്രശ്നം നിലവിൽ അനുഭവിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു

മനുഷ്യന്റെ പ്രവർത്തനങ്ങൾ കലാവസ്ഥയെ ബാധിക്കുന്നുണ്ട്. നാം ചിന്തിക്കുന്നതിനേക്കാൾ വേഗതയിലാണിത്. എന്നാൽ ഇതിനെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ എതിർക്കുകയാണ്. ഇവിടെയും കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിമിഷവും അതു സംഭവിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.