യുക്രൈന്‍ സംഘര്‍ഷം: പരിക്കേറ്റ ഒരു പോലീസുകാരന്‍ കൂടി മരിച്ചു

കീവ് : യുക്രൈന്‍ പാര്‍ലമെന്റിനു പുറത്ത് പ്രക്ഷോഭകാരികളും സേനാംഗങ്ങളും തമ്മിലുണ്ടായ ഏറ്റമുട്ടലിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചു. ഇതോടെ അക്രമത്തില്‍ മരിച്ച പോലീസുകാരുടെ എണ്ണം രണ്ടായി.റഷ്യന്‍ അനുകൂലികളായ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ മേഖലയ്ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുന്ന ബില്ലിന് പ്രാഥമികാനുമതി നല്‍കുന്ന വോട്ടെടുപ്പില്‍ പ്രതിഷേധിച്ചായിരുന്നു ഏറ്റുമുട്ടല്‍. 265 എം.പിമാര്‍ വോട്ടെടുപ്പില്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു.

© 2024 Live Kerala News. All Rights Reserved.