കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പണിമുടക്ക്‌

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കുന്നു. പാവങ്ങാട്ടെ താത്കാലിക ഡിപ്പോ പുനര്‍നിര്‍മിച്ച മാവൂര്‍ റോഡിലെ ബസ് ടര്‍മിനലിലേയ്ക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള നൂറിലേറെ സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.മാവൂര്‍ റോഡിലെ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഡിപ്പോ പാവങ്ങാട്ടേയ്ക്ക് മാറ്റിയത്.

ksrtc kozhikode bus stand

എന്നാല്‍, പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസമായിട്ടും പാവങ്ങാട്ടേ ഡിപ്പോ മാറ്റാന്‍ കെ. എസ്.ആര്‍.ടി.സി. അധികൃതര്‍ തയ്യാറായിരുന്നില്ല.ഇതിനെതിരെ ജീവനക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു. പുതിയ ടെര്‍മിനലില്‍ മുഴുവന്‍ ബസ്സുകളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തതിനാല്‍ പാവങ്ങാട് ഡിപ്പോ നിലനിര്‍ത്തേണ്ടിവരും എന്നതാണ് കോര്‍പ്പറേന്റെ നിലപാട്. പുതിയ ടെര്‍മിനലില്‍ 40 ബസ്സുകള്‍ നിര്‍ത്താനുള്ള സൗകര്യമാണുള്ളത്. ചെറിയ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്.

© 2024 Live Kerala News. All Rights Reserved.