പെട്രോളിന് രണ്ടു രൂപയും ഡീസലിന് 50 പൈസയും കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍വില ലിറ്ററിന് രണ്ടു രൂപയും ഡീസല്‍വില ലിറ്ററിന് 50 പൈസയും കുറച്ചു. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

ആഗോളവിപണിയില്‍ ക്രൂഡിന്റെ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുത്ത് എണ്ണക്കമ്പനികളാണ് ആഭ്യന്തരവിപണിയില്‍ ഇന്ധനവില നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് നിയന്ത്രണമില്ല. ഓരോ രണ്ടാഴ്ചയിലും ഇപ്പോള്‍ നിരക്ക് പുതുക്കാറുണ്ട്.
ആഗസ്റ്റ് 14ന് പെട്രോള്‍വില ലിറ്ററിന് 1.27 രൂപയും ഡീസലിന്റെ വില ലിറ്ററിന് 1.17 രൂപയും കുറച്ചിരുന്നു. അതിനുമുമ്പ് ജൂലായ് ഒന്നിന് വില യഥാക്രമം 31 പൈസയും 71 പൈസയുമാണ് കുറച്ചത്.

© 2024 Live Kerala News. All Rights Reserved.