സെന്‍സെക്‌സ് 195 പോയന്റ് നഷ്ടത്തില്‍

മുംബൈ: സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. പ്രധാനമായും ബാങ്ക് ഓഹരികളെയാണ് ബാധിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 195 പോയന്റ് നഷ്ടത്തില്‍ 26087ലും നിഫ്റ്റി 57 പോയന്റ് താഴ്ന്ന് 7913ലുമെത്തി.

259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 824 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ടിസിഎസ്, ഒഎന്‍ജിസി, സിപ്ല, മാരുതി തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

 

© 2024 Live Kerala News. All Rights Reserved.