മലപ്പുറത്ത് കാറിടിച്ച് രണ്ടുകുട്ടികള്‍ മരിച്ചു

മലപ്പുറം: പട്ടിക്കാടിന് സമീപം ആക്കപ്പറമ്പില്‍ കാറിടിച്ച് രണ്ടുകുട്ടികള്‍ മരിച്ചു. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. കുട്ടികളെ ഇടിച്ച് തലകീഴായി മറിഞ്ഞ കാറിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മദ്രസയിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടികളുടെ നേര്‍ക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയത്. പൂന്താനം ചേരിയില്‍ മുഹമ്മദ് ഡാനിഷ് (12), മുഹമ്മദ് ഷിബിനി (11) എന്നിവരാണ് മരിച്ചത്. കാറിന്റെ ഡ്രൈവര്‍ ഫിലിപ്പിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കടപ്പാട്:മാതൃഭൂമി ഓണ്‍ ലൈൻ

© 2024 Live Kerala News. All Rights Reserved.