‘കുത്തിവെപ്പ് വീര’നെ പോലീസ് തിരയുന്നു, 25 പേര്‍ക്ക് കുത്തേറ്റു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ജനങ്ങള്‍ ഭീതിയിലാണ്. കയ്യില്‍ കുത്തിവെപ്പ് സൂചിയുമായി ഒളിച്ചിരുന്ന് ആക്രമിക്കുന്ന മനോരോഗിയുടെ കുത്തേറ്റ് 25 പേരാണ് ആസ്പത്രിയിലായത്.
സൂചിക്കുത്തേറ്റ എല്ലാവര്‍ക്കും ബോധക്ഷയമുണ്ടായി. കുത്തേറ്റവരില്‍ അധികവും സ്ത്രീകളാണ്. പോലീസ് ഇയാളെ തിരയുകയാണ്. 45-പേരാണ് പോലീസ് സംഘത്തിലുള്ളത്. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടു.