കണ്ണൂരിലെ അക്രമം അടിച്ചമര്‍ത്തും: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലും കാസര്‍ക്കോടും നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആസൂത്രിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്രമം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ആക്രമമുണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനപരമായി സംസ്ഥാനം ഓണം ആഘോഷിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. ജനങ്ങളുടെ ജീവനം സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമം നടത്തുന്നത് ശരിയാണോയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ചിന്തിക്കണം. ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇരുപാര്‍ട്ടികളും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച്ചപറ്റിയിട്ടില്ലെന്നും സംഘര്‍ഷം നേരിടാന്‍ പോലീസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രുവനന്തപുരം: കണ്ണൂരിലും കാസര്‍ക്കോടും നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആസൂത്രിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്രമം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ആക്രമമുണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനപരമായി സംസ്ഥാനം ഓണം ആഘോഷിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. ജനങ്ങളുടെ ജീവനം സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമം നടത്തുന്നത് ശരിയാണോയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ചിന്തിക്കണം. ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇരുപാര്‍ട്ടികളും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച്ചപറ്റിയിട്ടില്ലെന്നും സംഘര്‍ഷം നേരിടാന്‍ പോലീസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.