കണ്ണൂരിൽ വീടുകൾക്ക് നേരെ ആക്രമണം ബോംബുമായി സി പി എം പ്രവർത്തകൻ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബുമായി ഒരാള്‍ പിടിയില്‍. വാഹനപരിശോധനയ്ക്കിടെയാണ് സിപിഎം പ്രവര്‍ത്തകനായ സനോജ് അറസ്റ്റിലായത്. ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളുടെ ബൈക്കില്‍ നിന്ന് പോലീസ് രണ്ട് ബോംബുകള്‍ കണ്ടെത്തി. കണ്ണൂരും കാസര്‍കോടും പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലകളില്‍ തിരുവോണ ദിവസം ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ചയും ഞായറാഴ്ചയും അക്രമങ്ങളരങ്ങേറി.
കാഞ്ഞങ്ങാട് കൊളവയലില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ നാല് സി.പി.എം.പ്രവര്‍ത്തകര്‍ക്കും അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും കുത്തേറ്റു. ഹൊസ്ദുര്‍ഗ്, അന്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.കണ്ണൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ  ആഭ്യന്തര മന്ത്രിയുടെ നേതൃത്തത്തിൽ ഉന്നതല യോഗം ചേരുന്നു ഡി ജി പി യും,എ ഡി ഡി ജി പി യും ഇന്റലിജെന്സ് ഉന്നതരും യോഗത്തിൽ പങ്കെടുകുന്നു.

© 2024 Live Kerala News. All Rights Reserved.