സൗദിയില്‍ ഫ്ലാറ്റ് സമുച്ചയത്തിന് തീപ്പിടിച്ച് 11 പേര്‍ മരിച്ചു

റിയാദ്: അല്‍കൊബാറില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലൂറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ 11 പേര്‍ മരിച്ചു. 219 പേര്‍ക്ക് പരിക്കേറ്റു. ആരാംകോ എണ്ണക്കമ്പനിയുടെ കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ച്ചയായിരുന്നു സംഭവം.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് സൗദി മന്ത്രാലയം അറിയിച്ചു. എണ്ണക്കമ്പനിയിലെ ജോലിക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ താഴേ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ആരാംകോയില്‍ 61,000 തൊഴിലാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തൊഴിലെടുക്കുന്നത്

© 2024 Live Kerala News. All Rights Reserved.