മതസൗഹാർദ്ദം വിളിച്ചോതി ഡൽഹിൽ ഓണാഘോഷം

ഡൽഹി: ദ്വാരക സെയിന്റ് പിയൂസ് പത്താമൻ ചർച്ചിൽ ഓണാഘോഷ പരിപാടികൾ നടന്നു.മുനൂറ്റി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.

11894492_1150289351667512_8025131090169028050_o

തിരുവാതിര കളി,പുലികളി,ഭാര്യ ഭർത്താവിനെ സാരി ഉടുപ്പിക്കുക,കലം തല്ലി പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങളിലെല്ലാം  പ്രായം നോക്കാതെ  എല്ലാവരും പങ്കെടുത്തു .

11875180_1150284801667967_1193358826607428861_o

ഡൽഹി സീറോ മലബാർസഭ യൂത്ത്  മൂവ്മെന്റ്  സങ്കടിപിച്ച  വടം വലി  മത്സരം കാണികളിൽ ആവേശമുണർത്തി. ഓണ നാളിൽ നാട്ടിൽ പോകാൻ പറ്റിയില്ല എങ്കിലും വിവിധ കലാ പരിപാടികളാലും  ഒത്തു ചേരലിലും ഇവർ കേരള തനിമയോടെ തന്നെ ഓണം ആഘോഷിച്ചു.

vadam vali copy

വിവിധ പ്രയർ ഗ്രൂപ്പുകൾ ഒരുക്കികൊണ്ടുവന്ന സദ്യ ചുറ്റുവട്ടത്തും അനാഥ മന്ദിരത്തിലും പങ്കുവെച്ചുകൊണ്ടാണ് ഇവർ ഓണം ആഘോഷിച്ചത് ഇതുവഴി നമയുടെ സന്ദേശം നല്കുക കൂടിയാണ് ചെയിതത്. ബ്രദർ ബിജു ഓണ സന്ദേശം നല്കി, പള്ളി വികാരി ഫാദർ. പോൾ രാജ് കൊടിയൻ പരിപാടികൾക്ക്  നേതൃത്വം  വഹിച്ചു.

© 2024 Live Kerala News. All Rights Reserved.