ആലപ്പുഴ: ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ അക്രമി സംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. പേരിശേരി സ്വദേശി സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സിജുവിന് വെട്ടേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. സിജുവിനെ അക്രമിസംഘം മര്‍ദ്ദിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കും വെട്ടേറ്റു. സംഭവത്തില്‍ പ്രദേശത്തെ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.