മലയാളികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണാശംസകള്‍ നേര്‍ന്നു

ദില്ലി: തിരുവോണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ഓണം ആശംസിച്ചത്.

ഓണത്തിന്റെ ഈ സവിഷേഷാവസരത്തില്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് എന്റെ ആശംസകള്‍. ഒത്തൊരുമയുടെ പൊരുള്‍ കൊണ്ടാടുന്ന ഓണം ശരിക്കും ആഹ്ലാദദായകമാണ്. സമൂഹത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ധിപ്പിക്കാന്‍ ഓണം ഇടയാക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.