ബോള്‍ട്ടിന് ഗോള്‍ഡന്‍ ഡബിള്‍

ബെയ്ജിംഗ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന് ഗോള്‍ഡന്‍ ഡബിള്‍. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ഗോള്‍ഡന്‍ ഡബിള്‍ തികച്ചത്. ലോക മീറ്റിലെ ബോള്‍ട്ടിന്റെ നാലാം സ്വര്‍ണമാണിത്.

100 മീറ്ററിലേതിനു സമാനമായി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്. 19.55 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ലൈന്‍ തൊട്ടത്. 19.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗാട്‌ലിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ദക്ഷിണാഫ്രിക്കയുടെ ജൊബോഡോവാനയ്ക്കാണ് വെങ്കലം.

© 2024 Live Kerala News. All Rights Reserved.