മദ്യനയം ഭരണഘടനാവിരുദ്ധമെങ്കില്‍ കോടതിക്ക് റദ്ദാക്കാമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മദ്യനയം ഭരണഘടനാവിരുദ്ധമാണെങ്കില്‍ സുപ്രീം കോടതിക്ക് റദ്ദാക്കാമെന്ന് കേരള സര്‍ക്കാര്‍. ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതിയിലെ വാദത്തിനിടെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നയം തെറ്റാണെങ്കില്‍ റദ്ദാക്കിക്കൊള്ളാന്‍ പറഞ്ഞത്. കേസില്‍ സുപ്രീംകോടതിയിലെ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റിവെച്ചു.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെത്തിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാര്‍തൊഴിലാളികളുടെ കാര്യത്തില്‍ സഹതാപമുണ്ടെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെടുകയുണ്ടായി. ജോലി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.