ഹിന്ദുജനസംഖ്യയില്‍ തിരുവനന്തപുരം, ക്രൈസ്തവര്‍ എറണാകുളത്ത്‌

മുസ്‌ലിങ്ങള്‍ മലപ്പുറത്ത്
മതമില്ലാത്തവരില്‍ മുന്നില്‍ സ്ത്രീകള്‍
കോഴിക്കോട്: സംസ്ഥാനത്ത് ഹിന്ദുജനസംഖ്യ ഏറ്റവുമധികമുള്ള ജില്ല തിരുവനന്തപുരം. 21,94,057 ആണ് തലസ്ഥാനജില്ലയിലെ ഹിന്ദുക്കളുടെ എണ്ണം. മുസ്‌ലിം മതവിശ്വാസികളുടെ എണ്ണത്തില്‍ മലപ്പുറമാണ് മുന്നില്‍ (28,88,849). എറണാകുളത്താണ് ഏറ്റവുമധികം ക്രിസ്ത്യാനികള്‍ ഉള്ളത് (12,48,137).കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട മതംതിരിച്ചുള്ള സെന്‍സസ് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. 2011ല്‍ നടത്തിയ കണക്കെടുപ്പ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിത്. മറ്റ് പ്രധാന കണ്ടെത്തലുകള്‍

സംസ്ഥാനത്ത് ഹിന്ദുമതക്കാര്‍ 1,82,82,492 പേര്‍. ഇതില്‍ പുരുഷന്മാര്‍ 88,03,455. സ്ത്രീകള്‍ 94,79,037

മുസ്‌ലിങ്ങള്‍ 88,73,472 പേര്‍. ഇതില്‍ 41,76,255 പേര്‍ പുരുഷന്മാരാണ്. 46,97,217 പേര്‍ സ്ത്രീകളും

ക്രിസ്ത്യാനികളുടെ എണ്ണം 61,41,269. 29,93,781 പേര്‍ പുരുഷന്മാര്‍. 31,47,488 പേര്‍ സ്ത്രീകളും.

സിഖ് മതവിശ്വാസികള്‍ 3,814 പേരുണ്ട്. 4,752 ബുദ്ധമതക്കാരും 4,489 ജൈനമതവിശ്വാസികളും സംസ്ഥാനത്തുണ്ട്.

,155 പേര്‍ മതമേതെന്ന് വെളിപ്പെടുത്താത്തവരോ മതത്തില്‍ വിശ്വസിക്കാത്തവരോ ആണ്. സ്ത്രീകള്‍ തന്നെയാണ് ഇതിലും മുന്നില്‍. 45,188 സ്ത്രീകളാണ് ഈ വിഭാഗത്തില്‍പ്പെട്ടവര്‍.

ഹിന്ദുക്കള്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ ജില്ല പാലക്കാട്. 18,75,980 പേര്‍ ഹിന്ദുമത വിശ്വാസികളാണ്.
തൊട്ടുപിന്നില്‍ തൃശ്ശൂരും (18,23,442), കോഴിക്കോടും (17,34,958)
മലപ്പുറം കഴിഞ്ഞാല്‍ മുസ്‌ലിങ്ങള്‍ ഏറ്റവുമധികമുള്ളത് കോഴിക്കോട്ടും (12,11,131), പാലക്കാട്ടും (8,12936)
മലപ്പുറമൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനസംഖ്യയില്‍ ഹിന്ദുമതവിശ്വാസികളാണ് കൂടുതല്‍
തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ഏഴ് ജില്ലകളില്‍ ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ ജനസംഖ്യയില്‍ ക്രിസ്ത്യാനികളാണ് രണ്ടാമത്.

എണ്ണം കൂടിയെങ്കിലും മുസ്ലിം ജനസംഖ്യാവളര്‍ച്ച കുറഞ്ഞു


* ലിംഗാനുപാതം മെച്ചപ്പെട്ടു
* ക്രിസ്ത്യാനികള്‍ കൂടുതല്‍ കേരളത്തില്‍
ന്യൂഡല്‍ഹി:

രാജ്യത്തെ മുസ്ലിം ജനസംഖ്യ 10 വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചെങ്കിലും ജനസംഖ്യാവളര്‍ച്ച കുറഞ്ഞുവരുന്നു. 2001-ലെ സെന്‍സസ് അനുസരിച്ച് 29.52 ശതമാനമായിരുന്നു മുസ്ലിം ജനസംഖ്യയിലെ വളര്‍ച്ചനിരക്ക്. 2011-ലെ കണക്കനുസരിച്ച് ഇത് 24.60 ശതമാനമായി കുറഞ്ഞു. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുറവാണിതെന്നാണ് വിലയിരുത്തല്‍.
ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ രണ്ടിലൊന്നും ജീവിക്കുന്നത് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് 17.22 കോടി മുസ്ലിങ്ങളാണുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരും. 2001-ല്‍ 13.81 കോടിയായിരുന്നു മുസ്ലിം ജനസംഖ്യ.

ജനസംഖ്യയില്‍ മുന്നിലുള്ള ഉത്തര്‍പ്രദേശില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുമുള്ളത്. 3.84 കോടി.

2.78 കോടി ക്രിസ്ത്യാനികളില്‍ 45 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്നു. ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ന്യൂനപക്ഷങ്ങള്‍ ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്നത് പത്തുവര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ 40 ശതമാനവും നഗരങ്ങളിലാണ്.

© 2024 Live Kerala News. All Rights Reserved.