ചൈന: ചൈനയിലെ വുഹാനിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വർണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റുവിന്റെ സ്വർണ നേട്ടം. ഒരു അന്താരാഷ്ട്ര മീറ്റിൽ ടിന്റുവിന്റെ ആദ്യ സ്വർണമാണിത്. 2 മിനിറ്റ് 01.53 സെക്കന്‍ഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ടിന്റു സ്വർണ്ണം നേടിയത്.വനിതകളുടെ 4-400 റിലേയില്‍ ടിന്റു ഉള്‍പ്പെടുന്ന വനിതാ ടീം വെള്ളിയും നേടി.ടിന്റുവിന് പുറമേ ജിസ്‌ന മാത്യു, പൂവമ്മ, ദേബശ്രീ മജുംദാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് റിലേയില്‍ വെള്ളിയണിഞ്ഞത്. ചൈനക്കാണ് സ്വര്‍ണം. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഈ വിഭാഗത്തില്‍ ഇന്ത്യക്കായിരുന്നു സ്വര്‍ണം.ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറും ഷോട്ട് പുട്ടില്‍ ഇന്ദര്‍ജിത് സിങുമാണ് ഇന്ത്യയുടെ മറ്റ് സുവര്‍ണ നേതാക്കള്‍.ടിന്റുവിന്റെ ഇന്നത്തെ സ്വര്‍ണനേട്ടത്തോടെ മീറ്റില്‍ ഇന്ത്യക്ക് നാല് സ്വര്‍ണമായി.