#Health_Tips: ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ 7 എളുപ്പമാര്‍ഗ്ഗങ്ങള്‍

ഏതൊരു ദമ്പതികളുടേയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരു കുഞ്ഞ് ഉണ്ടാവുക എന്നത്. അതേ പൊലെ ഒരു സ്ത്രീ ജന്മം പൂര്‍ണ്ണമാകുന്നതും അമ്മയാകുന്നതിലൂടെയാണ്. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതോടെ പിന്നെ ഒന്‍പത് മാസം കുഞ്ഞിനായുള്ള കാത്തിരിപ്പാണ്. ഇതില്‍ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തേക്കാളും സൗന്ദര്യത്തേക്കാളും ഏറ്റവും അധികം ആകാംഷ കുട്ടി ആണോ പേണ്ണോ എന്നറിയാനാണ്.. അതിനുള്ള സാങ്കേതിക വിദ്യകള്‍ ഒക്കെ നിലവില്‍ ഉണ്ടെങ്കിലും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയം നടത്തല്‍ നിയമപരമായി നിരോധിച്ചിരിയ്ക്കുന്നതിനാലും ശിക്ഷാര്‍ഹമായതിനാലും നമ്മുടെ നാട്ടില്‍ അത് സാധ്യമല്ല. എന്നാല്‍ പണ്ട്കാലംമുതലേ ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ നമ്മുടെ മുത്തശ്ശിമാരും മറ്റിം ഗര്‍ഭിണിയുടെ ലക്ഷണങ്ങള്‍ നോക്കി കുഞ്ഞ് ആണോ പെണ്ണോ എന്ന് കണ്ട് പിടിച്ചിരുന്നു. അത്തരത്തിലുള്ള ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഗര്‍ഭിണിയുടെ വയര്‍ ചെറുതെങ്കില്‍ ആണ്‍കുഞ്ഞും വലുതെങ്കില്‍ പെണ്‍കുഞ്ഞാണെന്നും നമ്മുടെ പഴമക്കാര്‍ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് നോക്കി കുട്ടി ആണോ പെണ്ണോ എന്നു കണ്ടെത്താം. ഹൃദയമിടിപ്പ് മിനിറ്റില്‍ 140 മുകളിലാണെങ്കില്‍ പെണ്‍കുട്ടിയും 140 താഴെയാണെങ്കില്‍ ആണ്‍കുട്ടിയുമായിരിക്കും എന്ന് പഴമക്കാര്‍ പറയുന്നു.

ഗര്‍ഭിണിക്ക് ക്ഷീണക്കൂടുതല്‍ പ്രഭാതത്തിലെങ്കില്‍ പെണ്‍കുട്ടിയും നേരെ മറിച്ചെങ്കില്‍ ആണ്‍കുട്ടിയുമാണെന്നു വിശ്വാസം.

ഗര്‍ഭകാലത്ത് അമ്മ കൂടുതല്‍ സുന്ദരിയെങ്കില്‍ പെണ്‍കുട്ടിയും നേരെ മറിച്ചെങ്കില്‍ ആണ്‍കുട്ടിയുമായിരിക്കും.

ഗര്‍ഭിണിയുടെ വയര്‍ മുകളിലോട്ടെങ്കില്‍ പെണ്‍കുഞ്ഞും താഴ്ന്നാണെങ്കില്‍ ആണ്‍കുട്ടിയുമായിരിക്കും.

ഗര്‍ഭത്തിലുള്ളതു പെണ്‍കുഞ്ഞെങ്കില്‍ മധുരത്തോടു താല്‍പര്യകൂടുതലായിരിക്കും. ആണ്‍കുട്ടിയെങ്കില്‍ അമ്മയക്കു പ്രിയം ഉപ്പും പുളിയുമാണ്.

ഗര്‍ഭിണിക്ക് എല്ലാ സമയത്തും ക്ഷീണം കൂടുതലെങ്കില്‍ പെണ്‍കുഞ്ഞായിരിക്കും.

ഇതൊക്കെ പണ്ടുകാലത്ത് ഗര്‍ഭത്തിലെ കുട്ടി ഏതാണെന്ന് തിരിച്ചറിയാനുള്ള പഴമക്കാരുടെ മാര്‍ഗങ്ങളായിരുന്നു. എന്നാല്‍ ഇതു പൂര്‍ണ്ണമായി ശരിയാകണമെന്നില്ലെന്നും അവര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.