സോണിയാ ഗാന്ധിക്കെതിരായ കേസ് അമേരിക്കന്‍ കോടതി തള്ളി

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് എതിരായ കീഴ്‌ക്കോടതി നടപടി ന്യൂയോര്‍ക്കിലെ അപ്പീല്‍ കോടതി തള്ളി.

1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സോണിയാ ഗാന്ധി ശ്രമിച്ചുവെന്ന ഹര്‍ജിയിലായിരുന്നു കീഴ്‌ക്കോടതി നടപടി. ഇതി കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.

അമേരിക്കയിലെ ‘സിഖ്‌സ് ഫോര്‍ ജസ്റ്റിസ്’ എന്ന മനുഷ്യാവകാശ സംഘടനയാണ് സോണിയ ഗാന്ധിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.
1984ലെ കലാപത്തില്‍ ഉള്‍പ്പെട്ട കമല്‍ നാഥ്, സജ്ജന്‍കുമാര്‍, ജഗദീശ് ടൈറ്റ്‌ലര്‍ എന്നിവരുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ വിചാരണയില്‍ നിന്നും സംരക്ഷിച്ചുവെന്നാണ് ഹര്‍ജിയില്‍ സോണിയക്കെതിരെയുള്ള ആരോപണം.

© 2024 Live Kerala News. All Rights Reserved.