പാഠപുസ്തക അച്ചടി സ്വകാര്യപ്രസ്സുകൾക്ക് ?

തിരുവനന്തപുരം: പാഠപുസ്‌തകങ്ങളുടെ അച്ചടി സ്വകാര്യപ്രസ്സുകൾക്ക് നല്‍കാന്‍ നീക്കം. കേരളത്തിലെയും ശിവകാശിയിലെയും സ്വകാര്യ പ്രസ്സുകളില്‍ പാഠപുസ്‌തകങ്ങള്‍ അച്ചടിക്കാനാണ്‌ നീക്കം നടക്കുന്നത്‌. കെബിപിഎസും സര്‍ക്കാര്‍ പ്രസ്സുകളും ഈ മാസത്തിനുള്ളില്‍ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനാല്‍ ബദല്‍ മാര്‍ഗംതേടുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. . അച്ചടിക്ക്‌ സര്‍ക്കാര്‍ പ്രസ്സുകളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ നീക്കം ആരംഭിച്ചു. ഇതിലൂടെ സര്‍ക്കാരിന്‌ കോടികളുടെ അധിക ബാധിതയാണ്‌ സംഭവിക്കുന്നത്‌. കേരള ബുക്‌സ് ആന്‍ഡ്‌ പബ്ലിക്കേഷന്‍സിനെയും പാഠപുസ്‌തകത്തിന്റെ അച്ചടിയില്‍ നിന്നും ഒഴിവാക്കി. മുമ്പ്‌ സ്‌കൂളുകള്‍ തുറന്നിട്ടും പാഠപുസ്‌തകങ്ങള്‍ വൈകുന്നതില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. വെബ്‌സൈറ്റില്‍ നിന്നും പാഠപുസ്‌തകങ്ങളുടെ കോപ്പി പ്രിന്റ്‌ എടുത്ത്‌ പഠിപ്പിക്കാനാണ്‌ അധ്യാപകര്‍ക്ക്‌ ലഭിച്ചിരുന്ന നിര്‍ദേശം.ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോല്‍ നല്‍കാനുള്ള പുസ്തകങ്ങളുടെ അച്ചടിക്കുള്ള സാധന സാമഗ്രികള്‍ ഫെബ്രുവരി പത്താം തിയതി മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടി വകുപ്പിനു കീഴിലുള്ള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സിന് കൈമാറിയത്. എന്നിട്ടും അച്ചടിക്കാന്‍ ഏല്‍പിച്ച രണ്ട് കോടി 32 ലക്ഷം പുസ്തകങ്ങളില്‍ ഒരു കോടി 62 ലക്ഷം പുസ്തകങ്ങള്‍ കെബിപിഎസ് അച്ചടിച്ചുനല്‍ക . ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ക!ഴിയില്ലെന്ന അറിവ് വിദ്യാഭ്യാസ വകുപ്പിനുമുണ്ടായിരിക്കെ മനപൂര്‍വമായ കാലതാമസം വരുത്തിയതാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം .

© 2024 Live Kerala News. All Rights Reserved.