Live Blog:ബംഗലൂരുവിലും വിജയക്കൊടി പാറിച്ച് ബിജെപി.. നന്ദി പറഞ്ഞ് പ്രധാനമന്ത്രി.. 101 സീറ്റോടെ ബിജെപി … കോണ്‍ഗ്രസ്സിന് 75

03:00 PM

ബംഗളൂരുവിലെ ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മിന്നുന്ന വിജയം. 198 വാർഡുകളിൽ 101 സീറ്റുകളും ബി.ജെ.പി സ്വന്തമാക്കി. കോൺഗ്രസ് 75 സീറ്റും ജനതാദൾ സെക്കുലർ 14 സീറ്റും മറ്റ് ചെറു പാർട്ടികൾ എട്ട് സീറ്റും നേടി.

ബി.ബി.എം.പി തിരഞ്ഞെടുപ്പ് വിജയത്തിൽ ബാംഗളൂരുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു. ജനങ്ങൾക്കും കർണാടകയിലെ ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. മദ്ധ്യപ്രദേശിലേയും, രാജസ്ഥാനിലേയും വിജയത്തിന് ശേഷം ബി.ബി.എം.പി തെരഞ്ഞെടുപ്പിലും വിജയിച്ചതോടെ ബി.ജെ.പി ഹാട്രിക് വിജയം നേടി. ഇത് വികസനത്തിന്റെ രാഷ്ട്രീയത്തിന്റേയും നല്ല ഭരണത്തിന്റേയുംവിജയമാണ് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസത്തിൽ ഏറെ സന്തോഷവും നന്ദിയുണ്ട്. 125 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ പൂർത്തിയാക്കാനാകുന്നതിൽ തങ്ങൾ ഉത്തരവാദിത്തപ്പെട്ടവരാണ് എന്നും മോദി പറഞ്ഞു.

അതേ സമയം കോൺഗ്രസ് തോൽവി സമ്മതിച്ചു. ബി.ജെ.പിയുടെ ദുർഭരണത്തിനിടെയിലും തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ജനങ്ങൾ അംഗീകരിച്ചില്ലെന്ന് കോൺഗ്രസ് പറഞ്ഞു. ബാംഗളൂരു പട്ടണത്തിന്റെ വികസനത്തിന്റെ രൂപരേഖയുമായാണ് തങ്ങൾ ജനങ്ങളെ സമീപിച്ചതെന്നും എന്നാൽ അവർ തങ്ങളെ തള്ളിക്കളഞ്ഞു. ഇത് തങ്ങളുടെ പാർട്ടിയുടെ തോൽവിയല്ലെന്നും വിജയരേഖയുടെ അടുത്താണ് തങ്ങളെന്നും കെ.പി.സി.സി പ്രസിഡന്റ് ജി. പരമേശ്വർ പറഞ്ഞു. എവിടെയാണ് തെറ്റ്പറ്റിയതെന്ന് മനസിലാക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് മുതിർന്ന മന്ത്രിമാരുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ചർച്ച നടത്തി.


 

02;00 PM


 

12:45PM 

ബംഗലൂരുവിലും വിജയക്കൊടി പാറിച്ച് ബിജെപി.. 95 സീറ്റോടെ ബിജെപി മുന്നില്‍… കോണ്‍ഗ്രസ്സിന് 70


12:10PM


 

11.40 AM:രണ്ടു വാര്‍ഡിലെ ഫലം വന്നപ്പോള്‍ ബി ജെ പിക്ക് മേല്‍ക്കൊയ്മ. രാജേശ്വരി നഗറില്‍ ബി ജെ പി സ്ഥാനാര്‍ഥി നളിനിയും വാസന്ത് നഗറില്‍ സമ്പത്തും വിജയിച്ചു.


 11.20:AM:  ബെംഗളൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി ജെ പി മുന്നിട്ടു നില്‍ക്കുന്നു. ബി ജെ പിക്ക് 80 വോട്ടും കോണ്‍ഗ്രസ്സിന് 58 വോട്ടും ജെ ഡി(എസ്) ന് 12 ഉം മറ്റു സ്വതന്ത്രര്‍ക്ക് 5 ആണുമുള്ളത്.


10.00 AM : ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറിലും വാശിയിലും നടന്ന ബി.ബി.എം.പി (ബെംഗളൂരു കോര്‍പ്പറേഷന്‍) തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 44 ശതമാനം മാത്രമായിരുന്നു പോളിങ്ങ്.

വാര്‍ഡുകളില്‍ ത്രികോണ മത്സരമായിരുന്നുവെങ്കിലും കോണ്‍ഗ്രസും ബി. ജെ. പിയും തമ്മിലാണ് ശക്തമായ മത്സരം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നതിനാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്.

നഗരത്തിന് ഏറെ വികസന വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് മുന്നോടിയായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പിരിച്ച് വിട്ട് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവും ഏര്‍പ്പെടുത്തിയിരുന്നു.

കോര്‍പ്പറേഷന്‍ പരിധിയിലുള്ള മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും വിജയിച്ച ബി.ജെ.പിക്കും ഭരണം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. നഗരത്തിലെ മാലിന്യപ്രശ്‌നവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയുമാണ് തിരഞ്ഞെടുപ്പില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത്. 198 വാര്‍ഡുകളിലായി 1121 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. സി വോട്ടര്‍ സ്വകാര്യ ചാനലുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചിക്കുന്നത്. സര്‍വേ പ്രകാരം കോണ്‍ഗ്രസ്സിന് 90 മുതല്‍ 98 വരെയും ബി.ജെ.പി.ക്ക് 83 മുതല്‍ 91 വരെയും സീറ്റ് ലഭിക്കും. ജനതാദള്‍ എസ്സിന് പ്രവചിക്കുന്നത് ഒമ്പത് മുതല്‍ 17 വരെ സീറ്റാണ്. മറ്റുള്ളവര്‍ക്ക് എട്ട് സീറ്റുവരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

കോര്‍പ്പറേഷനിലെ 198 വാര്‍ഡുകളില്‍ 100 സീറ്റ് ലഭിക്കുന്നവര്‍ക്ക് ഭരണം പിടിക്കാന്‍ കഴിയും. സര്‍വേ പ്രകാരം ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 111 സീറ്റും കോണ്‍ഗ്രസ്സിന് 65 സീറ്റുമാണ് ലഭിച്ചത്. ജനതാദള്‍ എസ്. 15 സീറ്റിലും വിജയിച്ചിരുന്നു. നഗരത്തിലെ വോട്ടര്‍മാരില്‍ 31 ശതമാനം പേരും നഗരത്തിലെ മാലിന്യപ്രശ്‌നമാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടിയതെന്നും സര്‍വേ പറയുന്നു.

© 2024 Live Kerala News. All Rights Reserved.