പാനൂർ സ്ഫോടനം സി പി എമ്മിന്ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.

കണ്ണൂര്‍: പാനൂരിലുണ്ടായ സ്‌ഫോടനവുമായി സിപിഎമ്മിന്ബന്ധമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആഭ്യന്തരമന്ത്രിരമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും സിപിഎം പ്രവര്‍ത്തകരാണ്.ഇത്തരക്കാരെ പുറത്താക്കാന്‍ സിപിഎം തയ്യാറാകണമെന്നും രമേശ് ആവശ്യപ്പെട്ടിരുന്നു. ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട്കുന്നില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ബോംബ് സ്‌ഫോടനം നടന്നത്. രണ്ട് സിപിഎം പ്രവർത്തകരാണ് ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് . ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (32), വടക്കെകരാല്‍ സുബീഷ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ വടക്കെകരാല്‍ നിജീഷ് (23), പൊയിലൂര്‍ ചമതക്കാട്ടില്‍ രതീഷ് (25) എന്നിവരെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നിന്‍പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

© 2024 Live Kerala News. All Rights Reserved.