സിറിയയില്‍ പുരാതക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു

 

ദമാസ്‌കസ്: സിറിയയിലെ പൈതൃക നഗരമായ പാല്‍മിറയിലെ പുരാതന ബാല്‍ ഷാമിന്‍ ക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. സിറിയന്‍ പുരാവസ്തുവകുപ്പിന്റെ തലവന്‍ മാമൂന്‍ അബ്ദുള്‍ കരീം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ക്ഷേത്രം തകര്‍ത്തത്. പുനര്‍നിര്‍മിക്കാനാകാത്ത വിധം ക്ഷേത്രത്തിന് തകരാര്‍ ഉണ്ടായതായി സിറിയന്‍ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പാല്‍മിറയിലെ പൈതൃക സ്മാരകങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നായിരുന്നു ബാല്‍ ഷാമിന്‍ ക്ഷേത്രം.

കഴിഞ്ഞ ആഴ്ച പാല്‍മിറയിലെ പുരാവസ്തുക്കളുടെ സംരക്ഷകനായിരുന്ന 82 കാരനായ ഖാലെദ് ആസാദിനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ കൊലപ്പെടുത്തിയിരുന്നു. അന്‍പത് വര്‍ഷത്തിലധികമായി പാല്‍മിറ കേന്ദ്രീകരിച്ച് ഗവേഷണം നടത്തിയിരുന്ന ഖാലേദിനെ ഒരു മാസത്തോളം തടവിലിട്ട് പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം.

2B8BB77B00000578-3204584-image-a-60_1440155243264

പാല്‍മിറയില്‍ അമൂല്യമായ നിധിശേഖരങ്ങള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന തീവ്രവാദികള്‍ ഇത് വെളിപ്പെടുത്താത്തതിന്റെ വൈരാഗ്യത്തിലാണ് ഖാലെദിനെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ക്ഷേത്രം തകര്‍ത്തത്.

2B8BB76000000578-3204584-image-a-54_1440155243020

യുനെസ്‌കോയുടെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുളള സ്ഥലമാണ് പാല്‍മിറ. കഴിഞ്ഞ മെയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പാല്‍മിറയുടെ നിയന്ത്രണം പിടിച്ചെടുത്തത.

2B8BB78400000578-3204584-Desecrated_An_ISIS_fighters_stands_inside_the_ruins_of_the_Mar_E-a-50_1440155243014

© 2024 Live Kerala News. All Rights Reserved.