പുതിയ 27 സ്വകാര്യ സ്‌കൂളുകള്‍, 6300 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും

ദുബായ്: അടുത്ത അധ്യയന വര്‍ഷം 27 പുതിയ സ്വകാര്യ സ്‌കൂളുകള്‍ ആരംഭിക്കുമെന്നും 63,000 സീറ്റുകള്‍കൂടി വിദ്യാര്‍ഥികള്‍ക്കായിട്ടുണ്ടാകുമെന്നും വിദ്യാഭ്യാസ അധികൃതര്‍. 2017ല്‍ 196 സ്വകാര്യ സ്‌കൂളുകളില്‍ ആകെ സീറ്റുകളുടെ എണ്ണം 341,000 ആകും. കഴിഞ്ഞ വര്‍ഷം 11 പുതിയ സ്വകാര്യ സ്‌കൂളുകളില്‍ 25,000 സീറ്റുകളാണ് ലഭ്യമായത്. ദുബായില്‍ പുതിയ സ്‌കൂളുകള്‍ക്കായി 60 അപേക്ഷകള്‍ പരിഗണനയിലാണെന്നു നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) റഗുലേഷന്‍സ് ആന്‍ഡ് പെര്‍മിറ്റ്‌സ് കമ്മിഷന്‍ മേധാവി മുഹമ്മദ് അഹമ്മദ് ഡാര്‍വിഷ് അറിയിച്ചു. എക്‌സ്‌പോ 2020, മികച്ച നിക്ഷേപ സാധ്യതയുള്ള നഗരം തുടങ്ങിയ അവസരങ്ങള്‍ ദുബായിയുടെ ജനസംഖ്യ വര്‍ധനയ്ക്കു കാരണമായെന്നും വിദ്യാഭ്യാസ മേഖലയിലും നിക്ഷേപ സാധ്യതകള്‍ വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു