അജിങ്ക്യ രഹായ്ക്ക് സെഞ്ചുറി:ശ്രീലങ്കയ്ക്ക് 413 റണ്‍സ് വിജയ് ലക്ഷ്യം

 

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 413 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. എട്ടിന് 325 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്.

അജിങ്ക്യ രഹാനെയുടെ സെഞ്ചുറി (126) പ്രകടനവും മുരളി വിജയ്‌യുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് കരുത്തായത്. മുരളി വിജയ് 82 റണ്‍സെടുത്തു. നായകന്‍ വിരാട് കോലി 10 റണ്‍സെടുത്തു പുറത്തായി. രോഹിത് ശര്‍മ 34 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹയും (13) ഉമേഷ് യാദവുമായിരുന്നു (5) കളിയവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

ലങ്കയ്‌ക്കെതിരെ ഇന്ത്യ 87 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. ലങ്കയുടെ ഒന്നാമിന്നിങ്‌സ് 306 റണ്‍സിനാണ് അവസാനിച്ചത്.

© 2024 Live Kerala News. All Rights Reserved.