പ്രശസ്ത തെന്നിന്ത്യൻ താരം ആരതി അഗർവാൾ അന്തരിച്ചു .ശസ്ത്രക്രീയയിൽ വന്ന പിഴവുമൂലം അറ്റ്‌ലാന്‍റയില്‍ വച്ചാണ് മരണം സംഭവിച്ചത്.ആരതിയുടെ മരണം തെലുങ്ക് സിനിമാലോകത്ത് ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.ആരതിക്ക് ആസ്തമയുടെ പ്രശ്നം ഉണ്ടായിരുന്നുവെന്നും ശസ്ത്രക്രീയയെ തുടർന്ന് ആസ്തമ ക്രമാധിധമായി വർദ്ധിച്ചതിനെതുടർന്നുണ്ടായഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ട്.നടി അദിതി അഗർവാൾ സഹോദരിയാണ്. 1985ല്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ ആണ് ആരതി ജനിച്ചത്. 14ാമത്തെ വയസില്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി ആരതിയുടെ നൃത്തം കാണാനിടവരുകയും സിനിമാലോകത്ത് കടന്നുവരാന്‍ ഇത് വഴിയൊരുക്കുകയുമായിരുന്നു. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ആരതിയുടെ ഭര്‍ത്താവ്.