#special:നഗരത്തിലെ കുട്ടികള്‍ക്ക് സെക്‌സ് 14 വയസ്സില്‍:7.6 ശതമാനം കൗമാരക്കാരും സെക്‌സ് രുചിക്കുന്നെന്ന് പഠനം

മുംബയ്: ഇന്ത്യയിലെ നഗരങ്ങളില്‍ ജീവിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും 14 വയസില്‍ സെക്‌സ് എന്താണെന്ന് അനുഭവിക്കുന്നുണ്ടെന്ന് പഠനങ്ങള്‍. ആണ്‍കുട്ടികള്‍ 13.72 വയസില്‍ സെക്‌സ് അനുഭവിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ സെക്‌സ് രുചിക്കുന്നത് 14.09 വയസിലുമാണെന്നും പഠനങ്ങളില്‍ കണ്ടെത്തി. ഇരുപത് മെട്രോ നഗരങ്ങളില്‍ നിന്നായി പതിമൂന്നിനും 19 വയസിനും ഇടയിലുള്ള പതിനയ്യായിരം പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത ആണ്‍കുട്ടികളില്‍ 6.3 ശതമാനവും പെണ്‍കുട്ടികളില്‍ 1.3 ശതമാനവും കുറഞ്ഞത് ഒരു തവണയെങ്കിലും സെക്‌സ് അനുഭവിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ 14 വയസിലും പെണ്‍കുട്ടികള്‍ 16 വയസിലും ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍വേയില്‍ വെളിവായി. 2006ല്‍ പുറത്തു വന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ 3 പ്രകാരം 15നും 24നും ഇടയില്‍ പ്രായമുള്ളവര്‍ വിവാഹത്തിന് മുമ്പ് സെക്‌സ് അനുഭവിച്ചിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 8.9 ശതമാനം പേര്‍ക്ക് ഒരു തവണയെങ്കിലും ലൈംഗികമായി പകരുന്ന അണുബാധയേറ്റിട്ടുണ്ട്.

201112 കാലത്തെ ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുകളില്‍ പറഞ്ഞ പ്രായത്തിലുള്ള കുട്ടികളുടെ ഗ്രൂപ്പിലെ കണക്കിനെക്കാള്‍ ഇരട്ടിയാണിതെന്ന് സര്‍വേ നടത്തിയ കന്പനിയുടെ ഡോ.ദെബ്‌റാജ് ഷോം പറഞ്ഞു. മുന്പ് നടന്ന പല പഠനങ്ങളേയും സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടെന്ന് പ്രമുഖ സെക്‌സോളജിസ്റ്റായ ഡോ.എം.വാട്‌സയും പറഞ്ഞു.

കൗമാരക്കാരായ ആണ്‍കുട്ടികള്‍ സെക്‌സ് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്‌പോള്‍ പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ സെക്‌സ് പരീക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രണയം നടിച്ച് പീഡിപ്പിക്കുന്ന സംഭവങ്ങളും മറ്റും ഉണ്ടെങ്കിലും പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ സെക്‌സ് പരീക്ഷിക്കാന്‍ മടി കാണിക്കുന്നില്ലെന്ന് വാട്‌സ പറയുന്നു. അതേസമയം, ആണ്‍സുഹൃത്തുക്കളുടെ ഭീഷണിക്ക് വഴങ്ങി സെക്‌സില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ലൈംഗിക അണുബാധയെ കുറിച്ചുള്ള അറിവില്ലായ്മയും ബോധവത്കരണത്തിന്റെ അപര്യാപ്തതയുമുണ്ട്. മാത്രമല്ല, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഈ പ്രായത്തിലെ കുട്ടികള്‍ ഉപയോഗിക്കാറുമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.