കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

 

ജമ്മു: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരുക്കേറ്റു. വടക്കന്‍ കശ്മീരില്‍ നിന്നു 50 കിലോമീറ്റര്‍ അകലെയാണ് സംഭവം. ശനിയാഴ്ച അര്‍ധരാത്രിയാണ് കുപ്!വാര ജില്ലയിലെ ഹന്ദ്വാരയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഈ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ 21 ആര്‍ആര്‍, 6 ആര്‍ആര്‍, എസ്ഒജി എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. ശക്തമായ വെടിവയ്പ്പാണ് തുടര്‍ന്നുണ്ടായതെന്നും പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.