താജ്മഹലിന്റെ കവാടത്തിലെ തൂക്കുവിളക്ക് തകര്‍ന്നുവീണു; അന്വേഷണത്തിന് ഉത്തരവ്

 

ആഗ്ര: താജ്മഹലിന്റെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന തൂക്കുവിളക്ക് തകര്‍ന്നു. 60 കിലോ ഭാരമുള്ള ചെമ്പ് നിര്‍മ്മിത വിളക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് നിലംപതിച്ചത്. ബ്രിട്ടിഷ് ഭരണകാലത്ത് കഴ്‌സണ്‍ പ്രഭു സമ്മാനിച്ച വിളക്ക് താജ്മഹലിന്റെ പ്രധാന കവാടത്തില്‍ 1905 ലാണ് സ്ഥാപിച്ചത്.

സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. കാലപഴക്കമാകാം വിളക്ക് നിലംപതിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വിളക്ക് തകര്‍ന്ന് വീഴുമ്പോള്‍ അടുത്ത് സന്ദര്‍ശകര്‍ ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

© 2024 Live Kerala News. All Rights Reserved.