തീവ്രവാദം അവസാനിപ്പിക്കാതെ കാശ്മീര്‍ ചര്‍ച്ചയ്ക്കില്ല: സുഷമസ്വരാജ്

ന്യൂഡല്‍ഹി: തീവ്രവാദം അവസാനിപ്പിക്കാതെ കാശ്മീര്‍ ചര്‍ച്ചയ്ക്കില്ലെന്ന് സുഷമസ്വരാജ്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.കാശ്മീര്‍ ഉന്നയിച്ചാല്‍ നാളെ ചര്‍ച്ചയ്ക്കില്ല.സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യയാണ് ഉപാദികള്‍ വയ്ക്കുന്നതെന്ന പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന് ഇന്ത്യയുടെ മറുപടിയായാണ് സുഷമ സ്വരാജ് വ്യക്തമാക്കിയത്.. പാക്കിസ്ഥാന്‍ സ്ഥിരമായി ചര്‍ച്ചകള്‍ വഴി തെറ്റിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറ!ഞ്ഞു. ചര്‍ച്ചയ്ക്കാന്‍ എ.ബി. വാജ്‌പേയ് 1999ല്‍ ലാഹോറില്‍ പോയി, പക്ഷെ പാക്കിസ്ഥാന്‍ തിരിച്ചു തന്നത് കാര്‍ഗില്‍ യുദ്ധമാണ്.

ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നതെല്ലാം ഉഭയകക്ഷി ചര്‍ച്ചയല്ല. ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആഗ്രഹിക്കുന്നില്ലെന്ന് സുഷമ സ്വരാജ് പറ!!ഞ്ഞു. ഉഫാ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന്‍ ചര്‍ച്ചയില്‍ ഭീകരവാദമാണ് പ്രധാന വിഷയം. ഇതില്‍ വിട്ടുവീഴ്ചയില്ല. കശ്മീര്‍ പ്രശ്‌നം മാത്രമല്ല ഇന്ത്യയുടെ വിഷയം. പാകിസ്ഥാന്റെ അനുകൂല മറുപടിക്കായി കാത്തിരിക്കുന്നുവെന്നും സുഷമ സ്വരാജ്.

 

© 2024 Live Kerala News. All Rights Reserved.