പാക് ഭികരന നവേദിന്റെ കൂട്ടാളികളുടെ യഥാര്‍ഥ ചിത്രവും വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു

 

ന്യൂഡല്‍ഹി: ഉധംപൂരില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് നവേദ്് യാക്കൂബിന്റെ സഹായികളായ രണ്ടു ഭീകരരുടെ യഥാര്‍ഥ ചിത്രവും അവരെക്കുറിച്ചുള്ള വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുറത്തുവിട്ടു. ഏതാനും ദിവസം മുന്‍പ് രണ്ടു ഭീകരരുടെയും രേഖാചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ യഥാര്‍ഥ ചിത്രങ്ങളും വിശദാംശങ്ങളും എന്‍ഐഎ പുറത്തുവിട്ടത്.

dfgsdgs

നവേദിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയാറാക്കിയത്. ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അബു ഖാസിമിന് 28 വയസ്സും അബു ഒകാഷയ്ക്ക് 18 വയസ്സുമാണുള്ളത്. ഇരുവരെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ലഷ്‌കറെ തയിബ കമാന്‍ഡറായ അബു ഖാസിം, ഭീകരന്‍ അബു ഒകാഷ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ചു ലക്ഷം എന്നിങ്ങനെ പാരിതോഷികം ലഭിക്കും.

sdgsdgfhdfh

പാക്കിസ്ഥാനില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് താനടക്കം നാലു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് നവീദ് മൊഴിനല്‍കിയിരിക്കുന്നത്. നവീദിനെ ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ നാട്ടുകാര്‍ ജീവനോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് നോമന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട മറ്റു രണ്ടു ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയിരുന്നു. ഇവരെ ഇനിയും പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

© 2024 Live Kerala News. All Rights Reserved.