മലപ്പുറത്തിന് ഒരു പൊന്‍തൂവല്‍കൂടി…രാജ്യത്തെ ആദ്യ സൗജന്യ വൈ ഫൈ നഗരമായി മലപ്പുറം മാറി

മലപ്പുറം: രാജ്യത്തെ ആദ്യ സൗജന്യ വൈ ഫൈ നഗരമായി മലപ്പുറം. നേരത്തെ അപേക്ഷ നല്കിയ 5000 പേര്‍ക്കാണ് വൈ ഫൈ സൗകര്യം ലഭ്യമാവുക. പ്രതിമാസം ഒരു ജിബി വരെ ഒരാള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകും. ഒരു കോടി 41 ലക്ഷം രൂപയാണ് പദ്ധതിക്കായി മലപ്പുറം നഗരസഭ ചെലവഴിച്ചിരിക്കുന്നത്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് വൈഫൈ സംവിധാനം ഉദ്ഘാടനം ചെയ്തത്. മലപ്പുറം നഗരപരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കുക. റെയില്‍ ടെല്‍ കോര്‍പറേഷനാണ് നഗരസഭക്ക് വേണ്ടി വൈ ഫൈ സംവിധാനമൊരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് മെഡിക്കല്‍ റിപ്പോര്‍ട്ട് സംവിധാനവും എജ്യുക്കേഷണല്‍ സോഫ്റ്റ് വെയര്‍ പദ്ധതിയും ചടങ്ങില്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാനം ചെയ്തു. എജ്യുക്കേഷണല്‍ സോഫ്റ്റ് വെയറിലൂടെ ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്ത്ഥികള്‍ക്ക് ആവശ്യമായ ഏത് പാഠഭാഗവും ഇ-ട്യൂട്ടറിംഗ് വഴി പഠിക്കാനാകും. ഇലക്ട്രോണിക് മെഡിക്കല്‍ റിപ്പോട്ട് സംവിധാനത്തില്‍ നഗരത്തിലെ 20000 പേരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരുടെ ആരോഗ്യവിശദാംശങ്ങള്‍ ഓണ്‍ലൈന്‍ നമ്പറിലൂടെ ഡോക്ടര്‍മാര്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ വഴി എടുക്കാനാകും.
Courtesy: www.janmabhumidaily.com

© 2024 Live Kerala News. All Rights Reserved.