അവതാരികയും ചലച്ചിത്ര താരവുമായ പേളി മാനി തെലുങ്ക് സിനിമയിലേക്ക് .ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ റൊമാന്റിക് ചിത്രത്തിലൂടെയാണ് പേളി തെലുങ്കില്‍ അഭിനയിക്കുന്നത് നാഗ ശൗര്യയാണ് ഈ സിനിമയിലെ നായകന്‍.ചിത്രത്തിലെ രണ്ടാമത്തെ നായികയാണ് പേളി. ‘യേവഡേ സുബ്രഹ്മണ്യം’ എന്ന തെലുങ്ക് ചിത്രത്തില്‍ നായികാവേഷം അവതരിപ്പിച്ച മാളവിക നായരാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.2011ല്‍ നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത അല മൊദാലൈ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവായ ദാമോദര്‍ പ്രസാദാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. അല മൊദാലൈ എന്ന ചിത്രത്തില്‍ മലയാളി താരം നിത്യ മേനനായിരുന്നു നായിക. സിദ്ധാര്‍ത്ഥിനേയും സാമന്തയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജബര്‍ദസ്ത്’ എന്നൊരു ചിത്രവും നന്ദിനി ഒരുക്കിയിട്ടുണ്ട്