പ്രേമം പോലുള്ള സിനിമകള്‍ സിഇടി അപകടത്തിന് കാരണമായെന്ന് ഡി ജി പി സെന്‍കുമാര്‍

 

കൊച്ചി: അടുത്തിടെ പുറത്തിറങ്ങിയ സിനിമകളുടെ സ്വാധീനം കോളജ് ഓഫ് എന്‍ജിനീയറിങ്ങി (സിഇടി) ലെ അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. എന്‍ജിനീയറിങ് കോളജില്‍ സംഭവിച്ചതും ഇതാണ്. പ്രേമം സിനിമയെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും സിഇടിയിലെ സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.
പ്രേമം സിനിമ പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ അനുകരിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വസ്ത്രം ധരിച്ച് എത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. സിഇടിയിലും പ്രേമം സ്‌റ്റൈലിലാണ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിക്കാന്‍ കോളജില്‍ എത്തിയത്.

കോട്ടയത്തെ റയില്‍വേ ട്രാക്കില്‍ ബൈക്ക് കൊണ്ടിട്ട സംഭവം റയില്‍വേ പൊലീസും ലോക്കല്‍ പൊലീസും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.