#Investigation_Report: സി.ഇ.ടി ഹോസ്റ്റല്‍ അഥവ എസ്.എഫ്.ഐ അടക്കിവാഴുന്ന ‘ചെകുത്താന്‍കോട്ട’

പ്രത്യേക ലേഖകന്‍…

തിരുവനന്തപുരം: #LiveKeralaNews_Investigation_Report… സംസ്ഥാനത്തെ അഭിമാന സ്ഥാപനമായ സി.ഇ.ടിയുടെ പിന്നാമ്പുറത്തെ മെന്‍സ് ഹോസ്റ്റലിനെ വിശേഷിപ്പിക്കാന്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ചെകുത്താന്‍കോട്ട’ അതുമല്ലെങ്കില്‍ നരഗത്തിലെ ആണ്‍കുട്ടികള്‍.

ഹെല്‍ബോയ്‌സ്, ഡെവിള്‍സ് തുടങ്ങിയ പേരുകളിലുള്ള ചെറുസംഘങ്ങളുടെ വിഹാരമാണ് ചെകുത്താന്‍കോട്ട. എസ്.എഫ്.ഐയാണ് ഹോസ്റ്റലില്‍ അടക്കിവാഴുന്നത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്രം പൂര്‍ണ്ണമായും ഇവിടെ തടഞ്ഞിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായ അന്തരീക്ഷം. മറ്റ് സംഘടനകളിലേക്ക് ആകൃഷ്ടരാകുന്ന വിദ്യാര്‍ത്ഥികളെ ചെകുത്താന്‍ കോട്ടയില്‍വെച്ച് കൈകാര്യം ചെയ്തിട്ടുള്ള നൂറുകണക്കിന് സംഭവങ്ങളാണ് ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറയുന്നത്. ചെകുത്താന്‍കോട്ട കേന്ദ്രീകരിച്ച് മുമ്പ് എസ്.എഫ്.ഐയ്ക്ക് ആയുധപ്പുര ഉണ്ടായിരുന്നതായും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ഏതെങ്കിലും തരത്തിലുള്ള പോലീസ് റെയ്ഡ് ഉണ്ടാകുകയാണെങ്കില്‍ ആയുധങ്ങളടക്കമുള്ളവ സി.ഇ.ടിയിലേക്ക് മാറ്റാറുള്ളതാണ് ആരോപണം. ഹോസ്റ്റല്‍ മദ്യപിക്കുന്നവര്‍ കുറവാണെങ്കിലും കഞ്ചാവ് അടക്കമുള്ള വീര്യം കൂടിയ ലഹരി വസ്തുക്കള്‍ ചെകുത്താന്‍ കോട്ടയില്‍ സുലഭമാണെന്നും ആരോപണമുണ്ട്.

1996-2000 കാലഘട്ടത്തില്‍ ചെകുത്താന്‍കോട്ടയില്‍ നിന്ന് പുറത്തെ ക്യാമ്പസുകളില്‍ പോയി സംഘര്‍ഷമുണ്ടാക്കല്‍ പതിവ് ആയിരുന്നു…എന്നാല്‍ പിന്നീട് യൂണിവേവ്‌സിറ്റി കോളേജിന്റെ കുത്തകയായി മാറി മറ്റ് ക്യാമ്പസില്‍ പോയുള് സംഘര്‍ഷമുണ്ടാക്കല്‍. 2006 ലും 2009 ലും ചെകുത്താന്‍ കോട്ടയിലെ വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുമായി നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടാക്ക്ിയിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും നിയമനടപടി നേരിടുകയാണ്.

 

കഴിഞ്ഞദിവസം കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചതെറിപ്പിച്ച തുറന്ന ജീപ്പുള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ ഇത്തരം സംഘത്തിന്റേതാണ്. വര്‍ഷങ്ങളായി പച്ചയും മഞ്ഞയും നിറമുള്ള രണ്ട് തുറന്ന ജീപ്പുകള്‍ ഈ ഹോസ്റ്റലിലുണ്ട്. കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന സീനിയേഴ്‌സാണ് വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മൂന്നു തവണയിലേറെ തുറന്ന് ജീപ്പ് ശ്രീകാര്യം, മെഡിക്കല്‍കോളജ് പോലീസ് അധികൃതര്‍ പിടികൂടിയിരുന്നു.

മൂന്നുവര്‍ഷം മുന്‍പ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായപ്പോള്‍ ഈ വാഹനത്തില്‍ നിന്ന് മാരകായുധങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. വിവിധതരം ആയുധങ്ങള്‍കൊണ്ട് അലങ്കരിച്ച തുറന്ന് ജീപ്പ് ഹോസ്റ്റലിനു പിന്നിലെ കുറ്റിക്കാട്ടിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഹോസ്റ്റലിനു പിന്‍വശം അര ഏക്കറോളം കുറ്റിക്കാടാണ്.

തുറന്ന ജീപ്പില്‍ അവധി ദിവസങ്ങളില്‍ ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ പുറത്തു പോകുന്നതുപതിവാണ്. അപകടം നടന്ന ബുധനാഴ്ച ഓണാഘോഷ റാലിയില്‍ എട്ടു ബൈക്കുകളും രണ്ട് തുറന്ന ജീപ്പും ചെകുത്താന്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച ലോറിയും അകമ്പടിയുണ്ടായിരുന്നു.

കോളജ് ഹോസ്റ്റലിലുള്ള യൂണിയന്‍ കമ്മിറ്റിയാണ് വര്‍ഷങ്ങളായി ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്കു സദ്യ കഴിഞ്ഞ് നാലു മണിയോടെയായിരുന്നു റാലി ആരംഭിച്ചത്. ഇതിന്റെ മുഖ്യ സംഘാടകര്‍ കോളജ് ഹോസ്റ്റളിലെ എസ്.എഫ്.ഐ വിദ്യാര്‍ഥി നേതാക്കളായിരുന്നു.

സ്ഫടികം സിനിമയെ അനുകരിച്ചാണ് ഇവര്‍ ലോറിയില്‍ ചെകുത്താന്‍ എന്ന ബോര്‍ഡു വച്ചത്. പഠനത്തില്‍ മികവുണ്ടെങ്കിലും ഹോസ്റ്റലിലെ ഒരു കൂട്ടര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്ന അഭിപ്രായമാണ് അധ്യാപകര്‍ക്കുള്ളത്.

ഹോസ്റ്റല്‍ ചുറ്റുപാടും ഇത്തരം വാഹനങ്ങളും ഇവരുടെ പെരുമാറ്റം കൂടുതല്‍ വഷളാക്കിയിരുന്നു. ഹോസ്റ്റലിലെ രണ്ട്‌വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

12 പേരെ സസ്‌പെന്‍ഡ് ചെയ്തു സിഇടി കോളജ് വളപ്പിനുള്ളില്‍ മൂന്നാംവര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി തന്‍സി ബഷീര്‍ ജീപ്പിടിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഓണാഘോഷ റാലി സംഘടിപ്പിച്ച ഹോസ്റ്റല്‍ യൂണിയന്‍ കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു.

യൂണിയന്‍ ഭരവാഹികളായ 12 പേരെ കോളജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കോളജ് കൗണ്‍സില്‍ അറിയിച്ചു.

കോളജ് കാമ്പസില്‍ വാഹനങ്ങള്‍ കയറ്റരുതെന്ന ചട്ടം നിലനില്‍ക്കേ അത് ലംഘിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചതിനാണ് യൂണിയന്‍ കമ്മിറ്റിക്കെതിരേ നടപടിയെന്ന് പ്രിന്‍സിപ്പല്‍ ഡോ.ജെ.ഡേവിഡ് പറഞ്ഞു.

എന്നാല്‍ എല്ലാവര്‍ഷവും ഓണാഘോഷദിവസം വാഹനം കടത്തിവിടുന്ന പതിവുണ്ടെന്നും അധികൃതരുടെ അറിവോടെയാണ് പരിപാടി നടന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

അന്വേഷണം തുടരും…

© 2024 Live Kerala News. All Rights Reserved.