ചിങ്ങവനത്ത് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം:ഒരാളെ കസ്റ്റടിയിലെടുത്തു

10:00AM :ട്രെയിന്‍ അട്ടി്മറിക്കാന്‍ ശ്രമത്തില്‍ പോലിസ് ഒരാളെ കസ്റ്റടിയിലെടുത്തു. പൂവന്തരത്ത് സ്വദേശിയാണ് പോലിസ് കസ്റ്റടിയിലെടുത്ത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് പോലിസ്.


കോട്ടയം: അര്‍ധരാത്രിയില്‍ ട്രെയിനു മുന്നിലൂടെ പാളത്തില്‍ ബൈക്ക് ഓടിച്ച് ട്രെയിന് മുന്നില്‍ തന്നെ ഉപേക്ഷിച്ച് പോയതുള്‍പ്പെടെ മൂന്ന് തവണ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഇതോടെ റയില്‍വേ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. റയില്‍വേ പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും സംയുക്ത പരിശോധന കോട്ടയത്ത് നടത്തി.

ഇന്നലെ 11 മണി കഴിഞ്ഞ് ചിങ്ങവനത്തിനു കോട്ടയത്തിനും ഇടയ്ക്കാണ് ഈ മൂന്ന് വ്യത്യസ്ത അട്ടിമറി ശ്രമങ്ങള്‍ നടന്നത്. ദേശവിരുദ്ധ ശക്തികളുടെ കൈകളുണ്ടെന്ന സംശയം ബലപ്പെട്ടതിനാല്‍ ആ രീതിയിലും അന്വേഷണം നടക്കുന്നതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈക്ക് ഓടിച്ചുകയറ്റിയ ആളെ കണ്ടെത്താനുമായില്ല. എന്നാല്‍ ബൈക്ക് ഉപേക്ഷിച്ച വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ റയില്‍വേ ഉദ്യേഗസ്ഥന്റെ കാര്‍ സംശയാസ്പദമായി നിലയില്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

പാളത്തില്‍ കിടന്ന ബൈക്കിനെ ട്രെയിന്‍ കുറേദൂരം തള്ളിനീക്കി . ടെയിന്‍ നിര്‍ത്തി ബൈക്ക് പിന്നീട് എടുത്തു മാറ്റുകയായിരുന്നു. ബൈക്ക് എടുത്തുമാറ്റിയ ശേഷം ഉദ്യോഗസ്ഥന്‍ തിരികെ റോഡിലെത്തിയപ്പോള്‍ കാര്‍ തകര്‍ക്കപ്പെടുകയും ടയറുകളുട കാറ്റ് കുത്തിവിട്ട നിലയിലുമായിരുന്നു. മലബാര്‍ എക്‌സ്പ്രസിന് മുന്നിലാണ് ബൈക്ക് ഓടിച്ചുകയറ്റിയത്.

പിന്നീട് തിരുവനന്തപുരത്തേക്ക് പോയ അമൃത എക്‌സ്പ്രസിനു നേരെയും നേരെയും അട്ടിമറി ശ്രമം നടന്നു. പാളത്തില്‍ ഇരുമ്പുകമ്പിയും വിഡിയോ ക്യാമറ ഉള്‍പ്പെട കുറെ ഉപയോഗ ശൂന്യമായ ഇലക്ടോണിക് സാധനങ്ങളും ഉപേക്ഷിച്ചിരുന്നു. ഇതിലൂടെ ട്രെയിന്‍ കയറിയപ്പോള്‍ സ്പാര്‍ക്ക് മൂലം തീയുണ്ടായതായും റയില്‍വേ അധികൃതര്‍ െവെളിപ്പെടുത്തി. ഇതിനു ശേഷം ചാന്നാനിക്കാട് ഭാഗത്ത് പാളത്തിന് മുകളില്‍ ഇലക്ട്രിക് ലൈനില്‍ കാടും പടലും പറിച്ചിട്ട നിലയിലും കണ്ടു,. സംഭവങ്ങളെ തുടര്‍ന്ന് ട്രെയിനുകള്‍ മിക്ക സ്റ്റേഷനുകളിലും പിടിച്ചിട്ട് ട്രാക്കില്‍ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്.

© 2024 Live Kerala News. All Rights Reserved.