ആപ്പിളിലും ഇനി വാട്ട്‌സ് ആപ്പ് വെബ്

 

ഒടുവില്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും വാട്ടസ് ആപ്പ് വെബ് .ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വെബ് ആരംഭിച്ചിട്ട് ഏകദേശം എട്ടു മാസത്തോളമായി . ഒടുവില്‍ വാട്ടസ് ആപ്പ് വെബ് ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കള്‍ക്കും സ്വന്തമാവുകയാണ്. ഈ സേവനം ഉപയോഗിക്കുന്നതിന് ആപ്പ് വെബ് വെബ്‌സൈറ്റിലേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ഇത് ഡെസ്‌ക്ടോപ്പില്‍ കാണാന്‍ കഴിയും ഇതിലൂടെ ഐ ഫോണ് ഉപയോക്താക്കളും ഇതിന്റെ ഭാഗമായി തീരും. എന്നാല്‍ ഈ സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുകയില്ല. ഘട്ടം ഘട്ടമായാണ് ഈ സൗകര്യം ലഭ്യമാകുന്നത്. വക്തിഗത ചാറ്റ് നിശ്ബ്ദമാക്കാനുള്ള ഒപ്ഷന്‍,വായിച്ചതോ വായിക്കപ്പെടാത്ത സന്ദേശങ്ങള്‍,ബാക്കപ്പ് വീഡിയോകളും ലൊക്കേഷന്‍ പങ്കിടല്‍ ഒരു സംഭാഷണം അടയാളപ്പെടുത്തല്‍ എന്നി സവിശേഷതകളൊക്കെ ഈ അടുത്തിടെ പരിചയപ്പെടുത്തിയതാണ്.
ഇതിനു പുറമേ, നേരത്തെയുള്ള സന്ദേശങ്ങളുടെ ഓട്ടോ ലോഡിംഗ്, വോയിസ് ഓവര്‍ മെച്ചപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വെബിനു വേണ്ടി ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഫോണ്‍, ഐഫോണ്‍, നോക്കിയ S40, നോക്കിയ എസ് 60 എന്നിവയിലും ലഭ്യമാണ്.നേരത്തെയുള്ള ഉപയോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ ഒപ്ഷനുകള്‍ കാണാനും സാധിക്കും.നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, സ്റ്റാറ്റസ് സന്ദേശം എഡിറ്റ് എന്നിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
ഇതിന്റെ സെറ്റിംഗ്‌സില്‍ ചാറ്റുകളെ ഒഴിവാക്കാനും ആര്‍ക്കെവിലേക്ക് മാറ്റാനുള്ള സൗകര്യവും ഈ ആപ്പ് ഒരുക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.