എല്ലുകള്‍ക്ക് തേയ്മാനമുണ്ടോ ? പേടിക്കേണ്ട! പരിഹാരമുണ്ട്…

സി വി സിനിയ.

 

അസ്ഥിയിലെ ധാതു സാന്ദ്രത ശോഷിക്കുന്നതിനാല്‍ എല്ലുകള്‍ അസാധാരണമായി ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് എല്ലു തേയ്മാനം അഥവാ ഓസ്റ്റിയോപൊറാസിസ്. ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് 20 ശതമാനം സ്ത്രീകളിലും 10-15 ശതമാനം പുരുഷന്‍മാരിലുമാണ് കണ്ടു വരുന്നത്.സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവും ഈ രോഗത്തിന് പ്രധാനകാരണമാണ്്.
മധ്യവയസ്സ്‌കരിലാണ് എല്ലുതേയ്മാനം കൂടുതലായും കണ്ടുവരുന്നത്. ഇത് ദിവസേന വര്‍ദ്ധിക്കുകയും ചെയ്യുന്നു.40-60 പ്രായമുള്ള 40 ശതമാനം ആളുകളിലും എല്ലു തേയ്മാനം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2014ലെ കണക്ക് അനുസരിച്ച് നഗരത്തിലെ ജനസംഖ്യയിലെ ആറുശതമാനത്തോളം ആളുകള്‍ക്ക് മുട്ടുവേദനയും വാതസംബന്ധമായ അസുഖങ്ങളുമാണെന്ന്് കണ്ടെത്തിയിട്ടുണ്ട്.കാല്‍മുട്ട്,ഇടുപ്പ്,തോള്‍ തുടങ്ങിയിടത്താണ് തേയ്മാനം സംഭവിക്കുന്നത്.
അമിതവണ്ണം,പാരമ്പര്യ രോഗം,രക്തോട്ട കുറവുള്ളവര്‍,കാല്‍മുട്ടു സന്ധികളില്‍ അമിതയാസം ചെയ്യുന്നവര്‍,മറ്റു അപകടങ്ങള്‍ ഉണ്ടായവര്‍ക്കും തേയ്മാനം സംഭവിക്കാം.മുട്ടിന് കഠിനാധ്വാനം വരും വിധത്തിലുള്ള ജീവിതശൈലികള്‍ എന്നിവയൊക്കെ കാല്‍മുട്ടിനെ തകരാറിലാക്കാം.സാധാരണക്കാരില്‍ വലിയൊരു വിഭാഗം ആളുകളിലും തേയ്മാനം കണ്ടുത്തുടങ്ങിയിട്ടുണ്ട്.എന്നാല്‍ മുട്ടുവേദനയെ നിസ്സാരമായി കാണുന്നവരാണ് ഏറെയും.ശരിയായ രീതിയിലുള്ള വ്യായാമം ഇല്ലാത്തതും തേയ്മാനത്തിന് കാരണമാണ്.

തേയ്മാനം വന്നാല്‍

കഠിനമായ വേദന,കാല്‍നിവര്‍ത്താനുള്ള ബുദ്ധിമുട്ട്്,നീര്‍ക്കെട്ട് എന്നിവയാണ് എല്ലു തേയ്മാനത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.ശരീരത്തിന് വിശ്രമം പ്രധാനമാണ്. അതുക്കൊണ്ടു തന്നെ വേദനയുടെ തുടക്കത്തില്‍ തന്നെ കാല്‍മുട്ടുകളുടെ ആയാസം കുറയ്ക്കുന്ന തരത്തിലുള്ള ജീവിതശൈലി ചിട്ടപ്പെടുത്തുക.ശരീരത്തിന് ആയാസമേല്‍ക്കാത്ത ജോലികള്‍ ചെയ്യുക, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തേയ്മാനത്തില്‍ നിന്നും രക്ഷ നേടാം.പ്രത്യക പരിചരണം നല്‍കി തേയ്മാനം ഒരുപരിധി വരെ പരിഹരിക്കാം.കഠിനമായ വേദനയാണെങ്കില്‍ കൃത്രിമ മുട്ടുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്യയും ഒരു പ്രധാന പരിഹാരമാണ്.

കൃത്രിമ മുട്ടുമാറ്റി വയ്ക്കല്‍ എപ്പോള്‍?

തേയ്മാനത്തില്‍ കൂടുതലായും കണ്ടു വരുന്നത് മുട്ടു വേദനയാണ്. മുട്ടു വേദന ഗുരുതരമായി കഴിഞ്ഞാല്‍ മേല്‍പറഞ്ഞ ചികിത്സകളൊന്നും മതിയാവില്ല.കൃത്രിമ മുട്ടുവയ്ക്കലാണ് ഇതിന് പരിഹാരം.പല പ്രമുഖരും മുട്ടുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്യയ്ക്ക് വിധേയരായതോടെ ഇന്ത്യയില്‍ ഈ ശസ്ത്രക്രിയ്യയ്ക്ക ഏറെ പ്രചാരം നേടിയിട്ടുണ്ട്.മെഡിക്കല്‍ കോളേജുള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.

ശസ്ത്രക്രിയ്യയിലെ പാളിച്ചകള്‍

മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്യ വിജയിക്കുന്നുണ്ടെങ്കിലും ചെറിയ തരത്തിലുള്ള പാളിച്ചകളും സംഭവിക്കുന്നുണ്ട്.ശസ്ത്രക്രിയ്യാ വേളകളില്‍ മുട്ടിന്റെ ഉപരിതലം പുന:ക്രമീകരിക്കുന്നതിനുള്ള ‘ജാഗ്‌സ്’ എന്ന ആധുനിക സൗകര്യം വന്നതോടു കൂടി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാനായിട്ടുണ്ട്.ഓരോ രോഗിയുടെയും ശാരീരിക സവിശേഷതകള്‍ക്കും സാഹചര്യകള്‍ക്കും ഇണങ്ങുന്ന തരത്തില്‍ ചികിത്സകള്‍ ക്രമീകരിക്കുകയാണ് ഇപ്പോഴത്തെ പുരോഗതി.ഓരോരുത്തര്‍ക്കും അനുയോജ്യമായ തരത്തിലുള്ള കാല്‍മുട്ടുകള്‍ ഡിസൈന്‍ ചെയ്യാനും കാല്‍മുട്ട് സന്ധിയുടെ ആംഗിള്‍ ശരിപ്പെടുത്താനും കഴിയുമെന്നാണ് അടുത്ത കാലത്തെ പുരോഗതി.
ആധുനിക രീതിയിലുള്ള മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്യ അമിത വണ്ണമുള്ളവര്‍ക്കും പ്രയാധിക്യമുള്ളവര്‍ക്കും അനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്താന്‍ കഴിയും.നേരത്തെ തന്നെ മുട്ടുമാറ്റി വയ്ക്കല്‍ ശസ്ത്ര ക്രിയ്യ ആവശ്യമുള്ളവര്‍ക്കും വളരെ വര്‍ഷങ്ങളോളം വേണ്ടവര്‍ക്കും പിന്നിട് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും ആധുനിക രീതിയുലുള്ള മുട്ടുമാറ്റി വയ്ക്ക ല്‍ ശസ്ത്രക്രിയ്യ ഫലപ്രദമാണ്.

ശസ്ത്ര ക്രിയ്യയ്ക്ക് ശേഷമുള്ള ജീവിതം

മുട്ടുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്യ നടത്തിയ ഏതോരാള്‍ക്കും സാധാരണ രീതിയിലുള്ള ജീവിതം നയിക്കാനാവും.സാധാരണ പോലെ നടക്കാനും പടികയറാനും യാത്രചെയ്യാനും സാധിക്കും.ആദ്യത്തെ 23 മാസം ഇതിന് വേണ്ടി പ്രത്യേക വ്യായാമം ചെയ്യേണ്ടി വരും.കാലുകളിലെ പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം വ്യായാമം ചെയ്യുന്നത്.മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്യയിലൂടെ വേദന പൂര്‍ണ്ണമായും ഒഴിവാക്കാം.

PHOTO CURTESY: GAMCHECK.COM

© 2024 Live Kerala News. All Rights Reserved.