കണ്ണൂരിലെ മലയോര മേഖലയിലും ബിജെപി ശക്തിയാര്‍ജ്ജിക്കുന്നു. നേതാക്കളുള്‍പ്പടെ 25 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപിയില്‍

 

കണ്ണൂര്‍: ബിജെപിയ്ക്ക് നാമമാത്രമായ അംഗങ്ങളുണ്ടായിരുന്ന കണ്ണൂരിന്റെ മലയോര ഗ്രാമങ്ങളിലും ബിജെപി ശക്തിയാര്‍ജ്ജിക്കുകയാണ്. ഇരിട്ടി-ഉളിക്കല്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി     മുരളിയാശാന്‍ ബിജെപിയില്‍ എത്തിയതോടെയാണ് പ്രദേശത്ത് ബിജെപി കരുത്താര്‍ജ്ജിക്കുന്നത്. വെള്ളിയാഴ്ച മണിക്കടവില്‍ നടന്ന പുതിയ പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണത്തില്‍ നേതാക്കള്‍ ഉള്‍പ്പടെ 25 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപി അംഗങ്ങളായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശാണ് പുതിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കിയത്.

ബിജെപി ഒരു വര്‍ഗീയ പ്രസ്ഥാനമാണെന്ന് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടത്-വലത് മുന്നണികള്‍ ചെയ്തിരുന്നത്. എന്നാലീ കുപ്രചാരണങ്ങളെ ജനങ്ങള്‍ മനസിലാക്കിയെന്നതിന്റെ തെളിവാണ് ക്രിസ്തീയ ഭൂരിപക്ഷമായ മണിക്കടവിലെ ജനങ്ങള്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ തയ്യാറായതെന്ന് എംടി രമേശ് പറഞ്ഞു.

സമീപ പ്രദേശമായ ഉളിക്കല്ലില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ്      മുരളിയാശാന്റെ നേതൃത്ത്വത്തില്‍ സിപിഎം പ്രവര്‍ത്തകരടക്കം നിരവധി ആളുകള്‍ ബിജെപിയിലെത്തിയിരുന്നു..

© 2024 Live Kerala News. All Rights Reserved.