2010 ലെ വാര്‍ഡ് വിഭജനപ്രകാരം ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പ്…? സിംഗിള്‍ ബെഞ്ച് വിധിയ്ക്ക് സ്റ്റേയില്ല.. തെ.കമ്മീഷന് സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്ത്‌നല്‍കണം

കൊച്ചി: തദ്ദേശ ഭരണ തെരെഞ്ഞടുപ്പ് സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേയില്ല. സര്‍ക്കാരിന്റെ ആവിശ്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. ഇതോടെ 2010 വാര്‍ഡ് വിഭജന പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരെഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യം ഒരുങ്ങി. തെരെഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താന്‍ സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. തെരെഞ്ഞെടുപ്പ് കമ്മീഷന് ക്രമീകരണത്തെ കുറിച്ച് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 69 പഞ്ചായത്തുകളുടെ രൂപീകരണം തടയുന്ന സിംഗിള്‍ ബെഞ്ച് വിധിയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. നാല് മുന്‍സിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞതും ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തെരെഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ശശിധരന്‍ നായരും പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.